നീ തന്ന വ്യാജ വിലാസത്തില്‍
രക്തമിറ്റിച്ചുകൊണ്ട് ഒരു പ്രണയലേഖനം
ഇന്നലെയും ഞാന്‍ അയച്ചിട്ടുണ്ട്
തിരിഞ്ഞും മറിഞ്ഞും കുതിര്‍ന്നും കുഴഞ്ഞും
ഇഴഞ്ഞും വലിഞ്ഞും ദിവസങ്ങള്‍ പോകുമ്പോള്‍
എന്റെ ദംശനമേറ്റു ചുവന്നു പോയ
നിന്റെ കഴുത്തും നെഞ്ചും മറക്കണ്ട.
ഇടനെഞ്ചു പൊട്ടി ഞാന്‍ പാടിയപാട്ടില്‍
സംഗതി ഇല്ലന്ന് മാത്രം നീ പറയണ്ട
കടന്നല്ലുകള്‍ കൂടുവച്ച കരളിന്റെ വാതിലുകള്‍
ശരിക്കും തുറന്നിട്ടോളു..
അമ്മ വഴിക്കണ്ണുമായി പുരയില്‍ കാത്തിരുപ്പുണ്ട്..
മഴരാവുകള്‍ക്കു പിറകെ പകല്‍ വരുമ്പോഴും
വിളക്ക് വച്ചില്ലെന്ന് സന്ധ്യപിണങ്ങുമ്പോഴും
മനസ്സിലാക്കണം ഞാന്‍ ഇവിടെയുണ്ടെന്ന്
കടല്‍ത്തിരയാല്‍ മാഞ്ഞകാല്‍പ്പാടുകളെയും,
കാത്തുനിന്നു മടുത്ത വഴിയിറമ്പുകളേയും
മറന്നു കളയാന്‍ എന്തെളുപ്പം
അറുത്തെറിഞ്ഞിട്ടും കിളിര്‍ത്തു വരുന്നുവുന്ന്
നീ എന്നെ വെട്ടിനിരത്തുമൊ...
ഭൂതകാലത്തിന്റെ നടനമുദ്രകളില്‍ നിന്നും
നിശബ്ദതയുടെ സംഗീതത്തിലെക്ക് ഞാന്‍ പോകുകയാണ്..
മണ്ണുവേണ്ടാത്ത മരം പോലെ വെള്ളം വേണ്ടാത്ത വേഴാമ്പല്‍ പോലെ
ഓര്‍മ്മകളെ കൊഞ്ഞനം കുത്തിക്കണിച്ച്
നീ അവിടെ ഇരുന്നോളു..........
ഒരു ക്വൊട്ടേഷന്‍ ടീമിനെ ഞാന്‍ പറഞ്ഞുവിട്ടിട്ടുണ്ട്...............
കടപ്പാട് : പാവന അന്തിക്കാട്..
കൊള്ളാം
ReplyDelete