നീ തന്ന വ്യാജ വിലാസത്തില്‍
രക്തമിറ്റിച്ചുകൊണ്ട് ഒരു പ്രണയലേഖനം
ഇന്നലെയും ഞാന്‍ അയച്ചിട്ടുണ്ട്
തിരിഞ്ഞും മറിഞ്ഞും കുതിര്‍ന്നും കുഴഞ്ഞും
ഇഴഞ്ഞും വലിഞ്ഞും ദിവസങ്ങള്‍ പോകുമ്പോള്‍
എന്റെ ദംശനമേറ്റു ചുവന്നു പോയ
നിന്റെ കഴുത്തും നെഞ്ചും മറക്കണ്ട.
ഇടനെഞ്ചു പൊട്ടി ഞാന്‍ പാടിയപാട്ടില്‍
സംഗതി ഇല്ലന്ന് മാത്രം നീ പറയണ്ട
കടന്നല്ലുകള്‍ കൂടുവച്ച കരളിന്റെ വാതിലുകള്‍
ശരിക്കും തുറന്നിട്ടോളു..
അമ്മ വഴിക്കണ്ണുമായി പുരയില്‍ കാത്തിരുപ്പുണ്ട്..
മഴരാവുകള്ക്കു പിറകെ പകല്‍ വരുമ്പോഴും
വിളക്ക് വച്ചില്ലെന്ന് സന്ധ്യപിണങ്ങുമ്പോഴും
മനസ്സിലാക്കണം ഞാന്‍ ഇവിടെയുണ്ടെന്ന്
കടല്ത്തിരയാല് മാഞ്ഞകാല്പ്പാടുകളെയും,
കാത്തുനിന്നു മടുത്ത വഴിയിറമ്പുകളേയും
മറന്നു കളയാന്‍ എന്തെളുപ്പം
അറുത്തെറിഞ്ഞിട്ടും കിളിര്‍ത്തു വരുന്നുവുന്ന്
നീ എന്നെ വെട്ടിനിരത്തുമൊ...
ഭൂതകാലത്തിന്റെ നടനമുദ്രകളില് നിന്നും
നിശബ്ദതയുടെ സംഗീതത്തിലെക്ക് ഞാന്‍ പോകുകയാണ്..
മണ്ണുവേണ്ടാത്ത മരം പോലെ വെള്ളം വേണ്ടാത്ത വേഴാമ്പല്‍ പോലെ
ഓര്‍മ്മകളെ കൊഞ്ഞനം കുത്തിക്കണിച്ച്
നീ അവിടെ ഇരുന്നോളു..........
ഒരു ക്വൊട്ടേഷന്‍ ടീമിനെ ഞാന്‍ പറഞ്ഞുവിട്ടിട്ടുണ്ട്...............
കടപ്പാട് : പാവന അന്തിക്കാട്..
അപരാധം
മരിക്കാന്‍ കിടക്കുന്നവരുടെ ഭ്രമ കല്‍പ്പനകള്‍
Wednesday, September 8, 2010
Tuesday, August 31, 2010
സോമരസം
മനുഷ്യകുലത്തിന്റെ ആദ്യ രാസവ്യവസായം എങ്ങിനെ നിറുത്തും , ജീവന്റെ വേദനക്ക് വെറെ പരിഹാരമെന്ത് , മതവും രാഷ്ട്രീയവും,കലയും ഒക്കെ പോലെ ഇതും ഒരു അതിജീവനമാഗ്ഗമാണു..മലയാളിയുടെ ആത്മീയ യാത്രയിലെ ജീവജലമാണു മദ്യം
Saturday, August 28, 2010
മദ്യ കേരളം
മാനവ ചരിത്രത്തിലെ മഹത്തായ കണ്ടുപിടുത്തം.മദ്യം സുരയാണ് അതു കുടിക്കാത്തവന് അസുരന് ..ജീവിതം ഒരു മിഥ്യയായി തുടരുമ്പോള്‍ യാഥാര്‍ത്ത്യം നല്കാന് പിന്നെ വെറെ എന്തുണ്ടുണ്ട്..തല്ക്കാലത്തെക്കെങ്കിലും സച്ചിദാനന്ദത്തെ ലഭിക്കാന്‍ എളുതായി വേരെ മര്‍ഗ്ഗമില്ലല്ലൊ .....
Wednesday, August 11, 2010
മേരാ ഭാരത് മഹാന്
കായിക രംഗത്ത് തീരെ പ്രാധാന്യം കുറഞ്ഞ കോമണ്‍ വെല്‍ത്ത് ഗെയിംസ് ഇവിടെ കൊട്ടിഘോഷിക്കുന്നത് എന്തിന്..സബ് സഹാറന്‍ രാജ്യങ്ങളെക്കാളും ദരിദ്രമാണ് നമ്മുടെ മഹാഭരതം..
Tuesday, August 3, 2010
അണ് കോമണ്‍ ഗെയിംസ്
30000 കോടി രൂപയുടെ ധൂര്‍ത്ത് ആര്‍ക്കുവേണ്ടി,പൊതു ഖജനാവിലെ പണം ... കാട്ടിലെ തടി , തേവരുടെ ആന,വലിയടാ വലി.............
Saturday, July 31, 2010
മാ നിഷാദ
എല്ലാ മരങ്ങളും മുറിച്ചു കഴിയുമ്പൊള്, എല്ലാ ജീവികളും വെട്ടയാടിക്കഴിയുമ്പൊല് ,എല്ലാ ജലവും മലിനമാക്കി കഴിയുമ്പൊല് മാത്രം, അപ്പൊള്‍ മാത്രം നിങ്ങള്‍ക്ക് മനസ്സിലാകും പണം തിന്നു ജീവിക്കനാവില്ലന്ന്.............
Subscribe to:
Posts (Atom)